മുട്ടില്‍ മരംമുറികേസ് 28 പേരെ കേസില്‍ നിന്ന് ഒഴിവാക്കി. മുട്ടില്‍ വില്ലേജിലെ കര്‍ഷകരും ഗോത്രവിഭാഗക്കാരുമായ 28 പേരെയാണ് സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കിയത്. ഇവര്‍ കുറ്റക്കാരല്ലന്ന് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിന്‍മേലാണ് കോടതി നടപടി. മുട്ടില്‍ വില്ലേജിലെ 20 ഗോത്രവിഭാഗക്കാരെയും, 8 ജനറല്‍ വിഭാഗത്തില്‍പെടുന്ന കര്‍ഷകരെയുമാണ് കേസില്‍ നിന്നും ഒഴിവാക്കിയത്.
മുട്ടില്‍മരം മുറികേസില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട 28പേരെയാണ് സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കിയത്. കേസില്‍ ഇവര്‍ കുറ്റക്കാരല്ലന്ന മരംമുറി അന്വേഷിക്കുന്നന്ന പൊലിസ് സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍്ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഒഴിവാക്കിയത്.അതേസമയം മരം മുറിനടന്ന സമയത്ത് മുട്ടില്‍ വില്ലേജ് ഓഫീസര്‍, എസ് വി ഒ എന്നിവരെ പ്രതിചേര്‍ക്കാനും അന്വേഷണസംഘം കോടതിയോട് അനുമതി തേടിയിട്ടുണ്ട്. വാഴവറ്റ സ്വദേശികളായ റോജി അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗ്സ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരാണ് മുഖ്യപ്രതികള്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post