അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

0

അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.ബത്തേരി പട്ടരുപടി കിഴക്കഞ്ചേരി ബാബു(57) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച പട്ടരുപടിയില്‍ വെച്ച് സ്വകാര്യ ബസില്‍ നിന്നും തെറിച്ച് വീണാണ് ബാബുവിന് ഗുരുതര പരുക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ബീന ബാബു . മക്കള്‍ : സച്ചിന്‍ ബാബു, സാന്ദ്ര ബാബു.

 

Leave A Reply

Your email address will not be published.

error: Content is protected !!