നാളെ ചീരാല്‍ വില്ലേജില്‍ ഹര്‍ത്താല്‍

0

 

ചീരാല്‍ മേഖലയില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നും, പരുക്കേല്‍പ്പിച്ചും ജനങ്ങളുടെ സൈ്വര്യജീവിതത്തിന് വിഘാതമായി വിലസുന്ന കടുവയെ എത്രയും വേഗം പിടികൂടണമെന്നാവാശ്യപ്പെട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടും നാളെ ജനകീയസമിതിയുടെ നേതൃത്വത്തില്‍ ചീരാല്‍ വില്ലേജില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.ഹര്‍ത്താലിന്റെ ഭാഗമായി ചീരാലില്‍ നിന്നും രാവിലെ 9 മണിക്ക് പഴൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

രണ്ടാഴ്ചയിലധികമായി പ്രദേശത്ത് ഭീതിപരത്തുന്ന കടുവ ഇതിനോടകം 7 പശുക്കളെയാണ് കൊന്നത്. ഇതോടെ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം വഴിമുട്ടിയ അവസ്ഥയിലാണ്. കൊല്ലപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാര തുക അപര്യാപതവുമാണ്. അതിനാല്‍ നഷ്ട് പരിഹാര തുക വര്‍ദ്ധിപ്പിച്ച് കറവപശുക്കള്‍ക്ക് ഒന്നരലക്ഷം രൂപയും കിടാരികള്‍ക്ക് ഒരു ലക്ഷം രൂപയും കാലതാമസം കൂടാതെ സ്ഥലത്തുവെച്ചുതന്നെ നല്‍കാന്‍ അധികൃതര്‍ തയ്യാറാകണം. കര്‍ഷകരുടെ തൊഴുത്തുകള്‍ ബലപ്പെടുത്താന്‍ പ്രത്യക സാമ്പത്തിക സഹായം അനുവദിക്കണമെന്നും വന്യമൃഗശല്യത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ ശാശ്വത നടപടിയുണ്ടാകണമെന്നും ജനകീയസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. ഉന്നതവനംവുകപ്പ് ഉദ്യോഗസ്ഥരും, ജില്ലാഭരണാധികാരികളും സ്ഥലം സന്ദര്‍ശിച്ച് പ്രശ്നത്തില്‍ കാര്യക്ഷമമായി ഇടപെടണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടന്നും തികച്ചുംസമാധനാ പരമായിരിക്കും ഹര്‍ത്താലെന്നും ജനകീയസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!