മീനങ്ങാടിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ കുടുങ്ങി.മൈലമ്പാടി സി സി ഭാഗങ്ങളില്‍ ഭീതി പടര്‍ത്തിയ കടുവയാണ് മൈലമ്പാടിയില്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്.കടുവയും മറ്റൊരു കുട്ടിയും കൂടിന് പുറത്ത് കാവല്‍ നില്‍ക്കുന്നത് തുടര്‍ നടപടികള്‍ക്ക് തടസമാകുന്നു.ജനപ്രതിനിധികളും വനം ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് ചര്‍ച്ച നടത്തുന്നു.ഒരു മാസത്തിനിടെ രണ്ട് വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്.നാട്ടുകാര്‍ ഭീതിയിലായതോടെ വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു.
ക്യാമറകളിലെ പരിശോധനകള്‍ക്കു പുറമേ എല്ലായിടങ്ങളിലും പട്രോളിങും വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം പുല്ലുമല മാഞ്ചേരി ജോസഫിന്റെ പശുക്കുട്ടിടയെ കടുവ ആക്രമിച്ചിരുന്നു. എസ്റ്റേറ്റിനുള്ളില്‍ മാനിനേയും കൊന്നു.മൈലമ്പാടി, പുല്ലുമല, മണ്ഡകവയല്‍, ആവയല്‍, കൃഷ്ണഗിരി, സിസി, വാകേരി പ്രദേശങ്ങള്‍ ഒരു മാസത്തിലധികമായി കടുവാഭീതിയിലാണ്.