ഓണം ബോണസ് 35,040 രൂപ വരെ ശമ്പളമുള്ളവര്‍ക്ക്
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ച 4,000 രൂപയുടെ ഓണം ബോണസ് ലഭിക്കുക 35,040 രൂപയോ അതില്‍ കുറവോ ആകെ ശമ്പളം ലഭിക്കുന്നവര്‍ക്ക്. കഴിഞ്ഞ മാര്‍ച്ച് 31ന് 6 മാസത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരായിരിക്കണം. ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടിയിലെയും ബാലവാടിയിലെയും ഹെല്‍പര്‍മാര്‍, ആയമാര്‍ തുടങ്ങിയവര്‍ക്ക് 1,200 രൂപ ഉത്സവബത്ത നല്‍കും. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുള്ള 20,000 രൂപ അഡ്വാന്‍സ് സെപ്റ്റംബര്‍ 3ന് മുമ്പ്് വിതരണം ചെയ്യും.