പ്രചാരണം നാളെ രാത്രി 7 വരെ

0

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഞായറാഴ്ച രാത്രി ഏഴിന് അവസാനിക്കും.മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളില്‍ വൈകീട്ട് ആറിന് അവസാനിക്കും.ബൈക്ക് റാലി 72 മണിക്കൂര്‍ മുമ്പ് അവസാനിപ്പിക്കണം.റോഡ് ഷോയില്‍ അഞ്ചുവാഹനം മാത്രമേ ഒരു നിരയില്‍ പങ്കെടുക്കാവൂയെന്നും അരമണിക്കൂറിന്റെ ഇടവേളയില്‍ മാത്രമേ അടുത്ത ജാഥ അനുവദിക്കാവൂയെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

മറ്റ് നിബന്ധനകള്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബൈക്കുകള്‍ കൂട്ടത്തോടെ ഓടിച്ചത് കണക്കിലെടുത്താണ് ബൈക്ക് റാലികള്‍ വിലക്കിയത്. ഇന്നലെ രാത്രിവരെയാണ് ബൈക്ക് റാലി അനുവദിച്ചത്. സമാപനത്തിന് വാഹനങ്ങള്‍ കൂട്ടത്തോടെ ജംഗ്ഷനുകളില്‍ ഇട്ട് തടസമുണ്ടാക്കരുത്. ഒരു പാര്‍ട്ടിയുടെ വാഹനം പോയ ശേഷമേ അടുത്ത വാഹനം അതുവഴി ലപോകാവൂ. പരസ്യ പ്രചാരണം അവസാനിച്ചാല്‍ പൊതുയോഗങ്ങള്‍,പ്രകടനങ്ങള്‍,രാശ്ട്രീയ കലാപരിപാടികള്‍ തുടങ്ങിയവ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നടത്തരുത്.

പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍,പ്രചാരണം സാമഗ്രികള്‍ കൊണ്ടുപോവുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഇതു പാലിക്കപ്പെടുന്നുണ്ടെന്ന് രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

Leave A Reply

Your email address will not be published.

error: Content is protected !!