ജനപ്രതിനിധികളെയും ജില്ലാ കളക്ടര്‍മാരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ഫോണില്‍ വിളിച്ച് അസഭ്യവര്‍ഷം നടത്തുന്ന പ്രതി പിടിയില്‍. ഉന്നത പോലിസ് ഉദ്യോഗസ്ഥരെയും, ജില്ലാകലക്ടര്‍ മാരെയും, രാഷ്ട്രീയ പ്രവര്‍ത്തകരെയും നമ്പര്‍ സ്പൂഫ് ചെയ്ത് അസഭ്യ വര്‍ഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കുന്നംകുളം മരത്തന്‍ക്കോട് സ്വദേശിയും സോഷ്യല്‍ മീഡിയയില്‍ മാര്‍ലി എന്ന വിളിപേരുള്ള ഹബീബ് റഹ്‌മാന്‍(29) എന്ന യുവാവാണ് പോലീസിന്റെ പിടിയിലായത്.
നിരവധി വിദ്യാര്‍ഥികളെയും യുവാക്കളെയും ഉള്‍പ്പെടുത്തി വ്യാജ നമ്പറുകള്‍ ഉപയോഗിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ച് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുകയും,പരസ്പരം പോര്‍വിളികളും തെറിവിളികളും നടത്തുന്ന ഗ്രൂപ്പുകളില്‍ നിന്നും തനിക്കും തന്റെ സുഹൃത്തുക്കള്‍ക്കുമെതിരെ പോര്‍വിളികള്‍ നടത്തുന്ന വരുടെ നമ്പര്‍ ഒരു പ്രേത്യേക കോള്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്പൂഫ് ചെയ്ത് വിദേശത്തിരുന്ന് എം എല്‍ എയും എംപി യും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരെയും ജില്ലാ കളക്ട്ടര്‍മാരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും വിളിച്ച് അസഭ്യഭാഷയില്‍ സംസാരിക്കുകയും ഭീഷണി പ്പെടുത്തുകയുമാണ് പ്രതി ചെയ്തിരുന്നത്. ഇത്തരം കോളുകള്‍ റികോര്‍ഡ് ചെയ്ത് എതിരാളികള്‍ക്ക് അയച്ച് കൊടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സൈബര്‍ പോലിസിന് തന്നെ ഒരിക്കലും കണ്ടെത്താന്‍ കഴിയില്ല എന്ന് പ്രതി വാട്സ് ആപ്പ് ഗ്രൂപ്പുകളിലും യൂറ്റൂബ് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരപ്പിച്ചിരിപ്പിച്ചിരിന്നു. നാലു മാസത്തോളം പ്രതിയുടെ നിക്കങ്ങള്‍ വയനാട് സൈബര്‍ പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ആയിരുന്ന ശ്രീ ജീജീഷ് പി കെ യുടെ നേത്യത്വത്തില്‍ സൈബര്‍ സെല്ലിലെയും, സൈബര്‍ പോലീസ് സ്റ്റേഷനിലെയും എസ് സി പി ഓമാരായ ഷുക്കൂര്‍, ബിജിത്ത് ലാല്‍, സി പി ഓ മാരായ മുഹമ്മദ് സക്കറിയ,രഞ്ജിത്, പ്രവീണ്‍,കിരണ്‍, ജിനോജ് എന്നിവരടങ്ങുന്ന പ്രത്യേക സംഘം സസൂക്ഷ്മം നിരീക്ഷിച്ച് പ്രതി നാട്ടില്‍ എത്തുന്ന വിവരം മനസ്സിലാക്കി മറ്റു ജില്ലകളെ കൂടി എകോപിപ്പിച്ച് പ്രതിയെ വലയിലാക്കുകയായിരുന്നു. നാട്ടില്‍ എത്തിയ ഇയാള്‍ പിടിക്കപ്പെടാതിരിക്കാന്‍ ഇന്ത്യന്‍ നമ്പര്‍ ഒന്നും തന്നെ ഉപയോഗിച്ചിരിന്നില്ല. നിലവില്‍ ഇയാള്‍കെതിരെ കാസര്‍ഗോഡ് കണ്ണൂര്‍ എറണാകുളം എന്നി ജില്ലകളില്‍ കേസുകള്‍ ഉണ്ട് മറ്റു ജില്ലകളില്‍ കേസുകള്‍ നിലവില്‍ ഉണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.വ്യാജ വാട്സ് ആപ്പ് നമ്പറുക്കള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളും മുതിര്‍ന്നവരും ഇത്തരം ഗ്രൂപ്പുകളില്‍ വ്യാപകമായി അംഗമാക്കുന്നത് പോലീസ് നീരിക്ഷിച്ച് വരികയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.