എംബി രാജേഷ് കേരള നിയമസഭാ സ്പീക്കര്‍ 56 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.

0

സിപിഎമ്മിന്റെ യുവ നേതാവ് എംബി രാജേഷ് 15-ാം നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥിനെതിരെയാണ് വിജയം. എംബി രാജേഷ് 96 വോട്ട് നേടിയപ്പോള്‍ പിസി വിഷ്ണുനാഥിന് 40 വോട്ടാണ് നേടാനായത്. 56 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ഒരു മണിക്കൂറോളം സമയമെടുത്താണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്.

നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്ന്  പേര്‍ ഇന്ന് സഭയിലെത്തിയിരുന്നില്ല. കേരള നിയമസഭായിലെ 23-ാംമത് സ്പീക്കറാണ് അദ്ദേഹം. എംബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രോ ടൈം സ്പീക്കര്‍ സ്ഥാനമൊഴിഞ്ഞു.
ഒന്നാം കേരള നിയമസഭയില്‍ സ്പീക്കറായ ആര്‍. ശങ്കരനാരായണന്‍ തമ്പി നേരത്തെ തിരുവിതാംകൂര്‍ ശ്രീമൂലം സഭയിലും തിരുകൊച്ചി നിയമസഭയിലും അംഗമായിരുന്നു. രണ്ടാമത്തെ സ്പീക്കര്‍ കെ.എം. സീതി സാഹിബ് നേരത്തെ കേരളനിയമസഭയില്‍ അംഗമായിട്ടില്ലെങ്കിലും കൊച്ചി നിയമസമിതിയിലും മദ്രാസ് നിയമസഭയിലും ഉണ്ടായിരുന്നു.

മൂന്നാം കേരള നിയമസഭയില്‍ സ്പീക്കറായ ഡി. ദാമോദരന്‍ പോറ്റി രണ്ടാം കേരള നിയമസഭയില്‍ അംഗമായിരുന്നതു കൂടാതെ തിരുകൊച്ചി നിയമസഭയില്‍ ഡപ്യൂട്ടി സ്പീക്കര്‍ ആയിരുന്നു. അലക്‌സാണ്ടര്‍ പറമ്പിത്തറ, ചാക്കീരി അഹമ്മദുകുട്ടി എന്നിവരും സ്പീക്കര്‍ ആകുന്നതിനു മുന്‍പ് കേരള നിയമസഭ കൂടാതെ കേരളപ്പിറവിയ്ക്കു മുന്‍പുള്ള നിയമസഭകളിലും അംഗമായിരുന്നു.

ചിറ്റയം ഗോപകുമാര്‍ രണ്ടു തവണ നിയമസഭാംഗമായതിനു ശേഷമാണ് ഡപ്യൂട്ടി സ്പീക്കര്‍ ആകുന്നത്. ഡപ്യൂട്ടി സ്പീക്കര്‍മാരില്‍ അഞ്ചു പേര്‍ ആദ്യ അവസരത്തില്‍ തന്നെ ആ പദവിയിലെത്തിയവരാണ്. പി.കെ. ഗോപാലകൃഷ്ണന്‍ മദ്രാസ് നിയമസഭയിലും കെ. നാരായണ കുറുപ്പ് തിരുകൊച്ചി നിയമസഭയിലും അംഗമായിരുന്നു.

കേരള നിയമസഭയിലേക്കുള്ള ആറാമത്തെ വിജയത്തിനുശേഷമാണ് ജി. കാര്‍ത്തികേയന്‍ സ്പീക്കര്‍ പദവിലെത്തിയത്. തിരുകൊച്ചി ഉള്‍പ്പെടെ അഞ്ചാമത്തെ വിജയത്തിനുശേഷമാണ് കെ. നാരായണ കുറുപ്പ് ഡപ്യൂട്ടി സ്പീക്കര്‍ പദവിലെത്തിയത്. സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, ആക്ടിങ്  സ്പീക്കര്‍, പ്രോടെം സ്പീക്കര്‍ പദവികളെല്ലാം വഹിച്ചത് എന്‍. ശക്തന്‍ ആണ് – എല്ലാം 13ാം നിയമസഭയില്‍ തന്നെ.

ടി.എസ്, ജോണ്‍, എ.സി. ജോസ് എന്നിവരെ പോലെയാണ് മലയാളിയായ നെടിയംവീട്ടില്‍ ഗോപാലമേനോന്‍ (പൊന്നാനി ദ്വയാംഗമണ്ഡലം  ജനറല്‍,  1952) 1955 സെപ്റ്റംബര്‍ 27ന് മദ്രാസ് നിയമസഭാ സ്പീക്കര്‍ ആയത്. ജെ. ശിവഷണ്മുഖം പിള്ള രാജിവച്ച ഒഴിവിലായിരുന്നു ഈ തിരഞ്ഞെടുപ്പ്. 1956 നവംബര്‍ ഒന്ന് വരെ ഗോപാലമേനോന്‍ ഈ പദവി വഹിച്ചു. ഒരു തവണ (1952  1957) മാത്രമാണ് അദ്ദേഹം എംഎല്‍എ ആയിരുന്നത്.

വക്കം പുരുഷോത്തമന്‍ (7, 11 നിയമസഭകള്‍), തേറമ്പില്‍ രാമകൃഷ്ണന്‍ (9, 11 നിയമസഭകള്‍) എന്നിവര്‍ രണ്ടു തവണ വീതം സ്പീക്കറായിരുന്നതുകൊണ്ടാണ് ഈ വ്യത്യാസം. രണ്ടാം നിയമസഭയില്‍ മൂന്നും 4, 6, 7, 9, 11, 13 നിയമസഭകളില്‍ രണ്ടു വീതവും സ്പീക്കര്‍മാരുണ്ടായി.

ഇത്തവണയും മത്സരത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. എതിരില്ലാതെയുള്ള തിരഞ്ഞെടുപ്പ് 6 തവണ മാത്രം. ആര്‍. ശങ്കരനാരായണന്‍ തമ്പി (1957), കെ.എം. സീതി സാഹിബ് (1960), അലക്‌സാണ്ടര്‍ പറമ്പിത്തറ (1961), ഡി. ദാമോദരന്‍ പോറ്റി (1967), എ.പി. കുര്യന്‍ (1980), എ.സി. ജോസ് (1982) എന്നിവര്‍ മാത്രമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!