വീടുകളില്‍ വെള്ളംകയറിതോടും കലുങ്കും വീതികൂട്ടി നവീകരിക്കണമെന്ന് നാട്ടുകാര്‍

0

നെന്മേനി പഞ്ചായത്തിലെ മലവയലില്‍ കഴിഞ്ഞദിവസമുണ്ടായ മലവെള്ളപ്പാച്ചിലില്‍ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയ സാഹചര്യത്തിലാണ് മലയവയല്‍ ചൂരക്കുനി നീലമാങ്ങ തോടും,കലുങ്കും വീതികൂട്ടി നവീകരിക്കണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയിലാണ് തോട്ടിലൂടെ മലവെള്ളപ്പാച്ചിലുണ്ടായത്. സമീപത്തെ അമ്പുകുത്തിമലയില്‍ നിന്നുമാണ് മലവെള്ളം ചൂരക്കുനി- നിലമാങ്ങ തോട്ടിലൂടെ കുത്തിയൊഴുകയിത്.ഈസമയം നീലമാങ്ങ ഭാഗത്ത് കൈത്തോടും കലുങ്കും കരകവിഞ്ഞ് വെള്ളം കൃഷിയിടത്തിലേക്കും തുടര്‍ന്ന് വീടുകളിലേക്കും കയറുകയായിരുന്നു. ഇതുകാരണം വീട്ടുസാധനങ്ങളടക്കം വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുകയും ചെയ്തു. ഇതോടെയാണ് പ്രദേശവാസികള്‍ തോടും കലുങ്കും വീതികൂട്ടി നവീകരിക്കണമെന്ന ആവശ്യമായി രംഗത്തെത്തിയിരിക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!