അമ്പലവയല്‍ ടൗണില ടൂറിസ്റ്റ് ടാക്‌സി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് കവറില്‍ കെട്ടിയ നിലയില്‍ മലിന്യങ്ങള്‍ ഉപേക്ഷിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങളും ഹോട്ടലില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളുമാണ് ഇവിടെ തള്ളിയത്. ഭക്ഷണാവശിഷ്ടങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്.പഴകിയ പാക്കറ്റ് പൊടികളും ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കളറുകളുടെ പാക്കറ്റുകളും ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ തള്ളിയ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപെട്ട് നാട്ടുകാര്‍ ആരോഗ്യവകുപ്പിനും പോലീസിനും പരാതി നല്‍കി.