വ്യാജ കറന്‍സികളും ലോട്ടറി ടിക്കറ്റും നിര്‍മിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍

0

വ്യാജ കറന്‍സികളും ലോട്ടറി ടിക്കറ്റും നിര്‍മിക്കുന്ന സംഘത്തിലെ ഒരാളെക്കൂടി പൊലീസ് പിടികൂടി പെരുമ്പടപ്പിലെ ലോട്ടറി ഏജന്റില്‍നിന്ന് വ്യാജ കറന്‍സി നല്‍കി ലോട്ടറി എടുത്ത കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മാനന്തവാടി പേരിയ തവി ഞ്ഞാല്‍ തോമസിനെ (തങ്കച്ചന്‍ -48) സി ഐ പി.എംവിമോദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ നാലായി. മൂന്നാഴ്ച മുമ്പ് പെരുമ്പടപ്പിലെ ലോട്ടറി ഏജന്റില്‍നിന്ന് 2000 രൂപ യുടെ വ്യാജ കറന്‍സി നല്‍കി ലോട്ടറി ടിക്കറ്റ് എടുത്ത കേസില്‍ 3 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതികള്‍ക്ക് 1.75 ലക്ഷം രൂപയുടെ വ്യാജ കറന്‍സികള്‍ തോമസിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ടെന്ന് പൊലീ സ് അറിയിച്ചു. പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി.

 

Leave A Reply

Your email address will not be published.

error: Content is protected !!