കൊറ്റില്ലത്തിന് ബജറ്റിലുണ്ട് ഒന്നും നടപ്പാകുന്നില്ല

0

ജില്ലയിലെ പ്രധാന പക്ഷിസങ്കേതത്തില്‍ ഒന്നായ പനമരം കൊറ്റില്ലം സംരക്ഷണമില്ലാതെ ഇടിഞ്ഞു തീരുന്നു.പ്രളയത്തിലെ കുത്തൊഴുക്കിലും വശങ്ങള്‍ ഇടിഞ്ഞതോടെയാണ് കൊറ്റില്ലത്തിന്റെ വിസ്താരം കുറഞ്ഞത്. ഏഷ്യയില്‍ തന്നെ അപൂര്‍വമായി കാണുന്ന കൊറ്റികള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് പ്രജനനത്തിന് എത്തുന്നത് ഈ കൊറ്റില്ലത്തിന്റെ മാത്രം പ്രത്യേകതയാണ്.കൊറ്റില്ലം സന്ദര്‍ശിക്കാന്‍ രാഹുല്‍ഗാന്ധി എംപി എത്തിയിരുന്നു. കൊറ്റില്ലത്തിന്റെ ദുരവസ്ഥ നേരില്‍ കണ്ട് ഇതിന്റെ സംരക്ഷണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ജില്ലാ പഞ്ചായത്ത് പനമരം ഗ്രാമ പഞ്ചായത്ത് ഒരോ ബജറ്റ് അവതരണത്തിലും ലക്ഷകണക്കിന് രൂപ കൊറ്റില്ല വികസനത്തിന് നീക്കിവെച്ച് പദ്ധതി രേഖയില്‍ ഉള്‍പ്പെടുത്തുമെങ്കിലും പദ്ധതി പ്രാഗല്‍ഭ്യത്തില്‍ കൊണ്ട് വരാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിനും ഈക്കാര്യത്തില്‍ നടപടികല്‍ സ്വീകരിക്കുന്നില്ല.ആയിരത്തില്‍ പരം വിവിധയിനത്തില്‍പ്പെട്ട കൊറ്റികള്‍, നിര്‍ക്കാക്കള്‍, നീളന്‍ കൊക്ക് ഇങ്ങനെ തുടങ്ങി സഞ്ചാരികളെ ആഘര്‍ഷിക്കത്തരീതിയിലുള്ള ഈ പക്ഷി സങ്കേതത്തെ നിസ്സാരവല്‍ക്കരിക്കുകയാണ് പനമരം പഞ്ചായത്ത് ഉള്‍പ്പെടെയുള്ള അധികാരികള്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!