ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന ഇ.പി.എഫ് പെന്‍ഷന്‍ അനുവദിക്കുന്നതിന് കേന്ദ്ര തൊഴില്‍ മന്ത്രാലയവും ഇ.പി.എഫ്.ഒയും സ്വീകരിക്കുന്ന നിഷേധ നിലപാട് മാറ്റണമെന്ന് സീനിയര്‍ ജേണലിസ്റ്റ് ഫോറം കേരളയുടെ ജില്ലാ കമ്മിറ്റി യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.പ്രസിഡന്റ് ടി.വി.രവീന്ദ്രന്‍ അധ്യക്ഷനായി.പുതിയ വര്‍ഷത്തെ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ടി.വി.രവീന്ദ്രന്‍ (പ്രസിഡന്റ്), പി.കെ.അബ്ദുല്‍ അസീസ് (സെക്രട്ടറി), സെബാസ്റ്റ്യന്‍ ജോസഫ് (ട്രഷറര്‍), പി.രാജഗോപാല്‍, സി.കെ. നളിനാക്ഷന്‍ (വൈസ് പ്രസിഡന്റുമാര്‍), പ്രദീപ് മാനന്തവാടി (ജോ. സെക്ര.) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കേരള ഹൈക്കോടതിയും സുപ്രീം കോടതിയും ഈ കാര്യത്തില്‍ പെന്‍ഷന്‍കാര്‍ക്ക് അനുകൂലമായി പ്രഖ്യാപിച്ച ഉത്തരവുകള്‍ മറികടക്കാനുള്ള കേന്ദ്ര നീക്കം ഇ.പി.എഫ് പെന്‍ഷന്‍കാരോടുള്ള ദ്രോഹ നടപടിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ധന നടപ്പാക്കുക, പത്ര പ്രവര്‍ത്തക പെന്‍ഷന് ക്ഷാമബത്ത പ്രാബല്യത്തില്‍ വരുത്തുക, വിരമിച്ച പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ അപേക്ഷകളില്‍ തീരുമാനമെടുക്കുക, പുതുതായി പെന്‍ഷന്‍ അനുവദിച്ചവര്‍ക്കും മറ്റും ലഭിക്കാനുള്ള കുടിശിക വിതരണം ചെയ്യുക, ആശ്രിത പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.