വയനാട് വിഷന്റെ നവീകരിച്ച അമ്പലവയല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

0

കാല്‍ നൂറ്റാണ്ട് പിന്നിടുന്ന വയനാട് വിഷന്റെ കീഴിലുള്ള നവീകരിച്ച അമ്പലവയല്‍ ഓഫീസിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഹഫ്സത്ത് നിര്‍വഹിച്ചു.സാധാരണക്കാരന് ഇന്‍സ്റ്റാലേഷന്‍ ചാര്‍ജ് ഇല്ലാതെ സൗജന്യമായി ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീര്‍ അധ്യക്ഷനായിരുന്നു.ഏതൊരു സാധാരണക്കാരനും ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ കുറഞ്ഞ ചിലവില്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം വയനാട് വിഷന്‍ എംഡി പിഎം ഏലിയാസ് നിര്‍വഹിച്ചു.കേരളാവിഷന്‍ ചെയര്‍മാന്‍ കെ.ഗോവിന്ദന്‍ സൗജന്യ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.തുടര്‍ന്ന് വയനാട് വിഷന്‍ അമ്പലവയല്‍ ഓഫീസിലെ ജീവനക്കാരെ ആദരിച്ചു.അമ്പലവയല്‍ ഒ.സി ബില്‍ഡിങ്ങില്‍ നടന്ന ചടങ്ങില്‍ കേബിള്‍ ടിവി ജില്ലാ സെക്രട്ടറി അഷ്റഫ്,പഞ്ചായത്ത് അംഗം എന്‍.സി. കൃഷ്ണകുമാര്‍,അമ്പലവയല്‍ എസ്.ഐ സോബിന്‍,വ്യാപാരി വ്യവസായി പ്രസിഡണ്ട് ഒ.വി.വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!