റേഷന്‍ മണ്ണെണ്ണ ലിറ്ററിന് മൂന്ന് രൂപ കൂട്ടി.ഈ മാസം 40 രൂപയാണ് മണ്ണെണ്ണ വില. ജനുവരിയില്‍ ഇത് 30 രൂപയായിരുന്നു. ഫെബ്രുവരിയില്‍ രണ്ടുഘട്ടമായി ഉണ്ടായ വിലവര്‍ധനയില്‍ മണ്ണെണ്ണ വില 37 രൂപയിലെത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും കൂട്ടിയത്.ഫെബ്രുവരിയിലെ റേഷന്‍ വിതരണം മാര്‍ച്ച് ആറുവരെ നീട്ടിയിട്ടുണ്ട്.
കേന്ദ്ര വിഹിതം കുറഞ്ഞതിനാല്‍ നീല,വെള്ള കാര്‍ഡുടമകള്‍ക്ക് ഫെബ്രുവരിയില്‍ റേഷന്‍ മണ്ണെണ്ണ ലഭിച്ചില്ല.എഎവൈ മുന്‍ഗണനാ വിഭാഗത്തിലെ വൈദ്യുതി ഇല്ലാത്തവര്‍ക്ക് നാല്‌ലിറ്ററും വൈദ്യുതിയുള്ളവര്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും. കഴിഞ്ഞമാസം വാങ്ങാത്തവര്‍ ഈ മാസം പുതിയ വില നല്‍കേണ്ടിവരും.