കനത്ത മഴയില്‍ കുത്തൊഴുക്കില്‍ രണ്ട് റോഡുകള്‍ തകര്‍ന്നു ഗതാഗത തടസം

0

പനമരം പഞ്ചായിലെ 7-ാം വാര്‍ഡ് നെയ്ക്കുപ്പ – ചീരവയല്‍ റോഡ് , പൂതാടി പഞ്ചായത്തിലെ 2-ാം വാര്‍ഡിലെ ചീങ്ങോട് – കനവ് റോഡുകളാണ് കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ ശക്തമായ മഴയില്‍ തകര്‍ന്നത്.കനത്ത മഴയെ തുടര്‍ന്നുള്ള കുത്തൊഴുക്കില്‍ കഴിഞ്ഞ വര്‍ഷം ടാറിങ് നടത്തിയ നെയ്ക്കുപ്പ ചീരവയല്‍ റോഡ് ഇടിഞ്ഞു.റോഡിന്റെ ഒരു ഭാഗം 3 അടിയിലേറെ താഴ്ചയില്‍ തകര്‍ന്ന് ഒഴുകി പോയി.പ്രദേശത്തെ കോളജിലേക്കും വീടുകളിലേക്കുമായി ദിനംപ്രതി നൂറുകണക്കിന് യാത്രക്കാര്‍ സഞ്ചരിക്കുന്ന ഏക റോഡണിത്.ചീങ്ങോട് – കനവ് റോഡിന്റെ നടുവില്‍ ടാറിംങ്ങ് തകര്‍ന്ന് വലിയ കുഴി രൂപപെട്ടിരിക്കുകയാണ്.റോഡിലുണ്ടായ കുഴി മൂടിയില്ലെങ്കില്‍ കൂടുതല്‍ ഭാഗം തകര്‍ന്ന് അപകടത്തിലാക്കും. തകര്‍ന്ന റേഡ് പനമരം പഞ്ചായത്ത് അംഗം , ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു . ഒരു മാസത്തിനകം തകര്‍ന്ന ഭാഗത്ത് കലുങ്ക് നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമെന്നും,എസ്റ്റിമേറ്റ് തയ്യാറാക്കി ഉടന്‍ റോഡ് ഗതാഗത യോഗ്യമാക്കുമെന്നും പനമരം പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിമ മാനുവല്‍ പറഞ്ഞു .

Leave A Reply

Your email address will not be published.

error: Content is protected !!