സീറ്റൊഴിവ്
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എല്‍.സിയും 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടൂവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. 17 നും 35 നും ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം.
ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷം ഇളവ് അനുവദിക്കും. ഇ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ ഡിസംബര്‍ 31 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04734296496, 8547126028.
ഓണ്‍ലൈന്‍ വിപണനം പദ്ധതി; അപേക്ഷ ക്ഷണിച്ചു
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ ഓണ്‍ലൈന്‍ വിപണന പദ്ധതിക്കായി സംരംഭകരാകാന്‍ താത്പര്യമുള്ള 18 വയസ്സ് പൂര്‍ത്തിയായ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നെന്മേനി, അമ്പലവയല്‍, നൂല്‍പ്പുഴ, മീനങ്ങാടി പഞ്ചായത്തുകളിലെ സ്ഥിര താമസക്കാരായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. താത്പര്യമുള്ളവര്‍ ബയോഡേറ്റ സഹിതം ഡിസംബര്‍ 31 നകം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ, സുല്‍ത്താന്‍ ബത്തേരി വ്യവസായ വികസന ഓഫീസര്‍ മുമ്പാകയോ അപേക്ഷ നല്‍കണം. ഫോണ്‍- 9495240450
ദര്‍ഘാസ് ക്ഷണിച്ചു
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ ത്രീ നോഡ് ഡെസ്‌ക്ക് വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. പ്രിന്‍സിപ്പല്‍ എന്‍.എം. എസ്.എം ഗവണ്‍മെന്റ് കോളേജ് കല്‍പ്പറ്റ, പുഴ മുടി പി.ഒ, വയനാട്, പിന്‍: 673122 എന്ന വിലാസത്തില്‍ ജനുവരി 14 നുള്ളില്‍ ലഭിച്ചിരിക്കണം.
വെറ്ററിനറി സര്‍വകലാശാലയ്ക്ക് ദേശീയ പുരസ്‌ക്കാരം
വെറ്ററിനറി സര്‍വകലാശാലയിലെ എ.ഐ.സി.ആര്‍.പി കോഴി പ്രജനന ഗവേഷണ കേന്ദ്രത്തിന് 2021 ലെ ദേശീയ ബ്രീഡ് കണ്‍സര്‍വേഷന്‍ അവാര്‍ഡ് ലഭിച്ചു. രാജ്യത്തെ തദ്ദേശീയ ജനുസ്സുകളെ ശാസ്ത്രീയമായി സംരക്ഷിക്കുകയും ഗവേഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന മികച്ച സ്ഥാപനത്തിനാണ് ഐ.സി.എ.ആര്‍ – എന്‍.ബി.എ.ജി.ആര്‍ ദേശീയ പുരസ്‌കാരം നല്‍കിവരുന്നത്. കേരളത്തിലെ ഏക തദ്ദേശീയ കോഴി ജനുസ്സായ തലശ്ശേരി കോഴികളുടെ സംരക്ഷണ ഗവേഷണ പ്രവര്‍ത്തനങ്ങളാണ് എ.ഐ.സി.ആര്‍.പി ഗവേഷണ കേന്ദ്രത്തെ പുരസ്‌ക്കാരത്തിന് അര്‍ഹമാക്കിയത്. സംസ്ഥാനത്ത് തലശ്ശേരി കോഴികളുടെ ഒരേയൊരു ജനിതക ശേഖരമുള്ളത് ഇവിടെയാണ്.
ശാസ്ത്രീയമായ ജനിതക നിര്‍ദ്ധാരണത്തിന്റെ ഫലമായി എ.ഐ.സി.ആര്‍.പി ഗവേഷണ കേന്ദ്രത്തിലെ തലശ്ശേരി കോഴികള്‍ നാലര മാസത്തില്‍ മുട്ടയുല്‍പാദനം ആരംഭിക്കുകയും വര്‍ഷത്തില്‍ ശരാശരി 160 – 170 മുട്ടകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. തലശ്ശേരി കോഴികളുടെ സംരക്ഷണത്തിനൊപ്പം ജീന്‍ സീക്വന്‍സിങ് സങ്കേതങ്ങള്‍ ഉപയോഗിച്ച് ജനിതക സവിശേഷതകള്‍ തിരിച്ചറിയുന്നതിനുള്ള ഗവേഷണ പദ്ധതി ആരംഭിച്ചതും അവാര്‍ഡ് ലഭിക്കുന്നതില്‍ നിര്‍ണ്ണായകമായി. വെറ്ററിനറി സര്‍വ്വകലാശാലയിലെ ഗവേഷകരായ ഡോ. അനിത പി., ഡോ. ബിനോജ് ചാക്കോ, ഡോ. ബീന സി ജോസഫ്, ഡോ. ശങ്കരലിംഗം, ഡോ. സുജ സി എസ്, ഡോ. എസ്. ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരം നേടിയത്. ദേശീയ കര്‍ഷക ദിനാഘോഷത്തിന്റെ ഭാഗമായി ഐ.സി.എ.ആര്‍- എന്‍.ബി.എ.ജി.ആര്‍ സംഘടിപ്പിച്ച ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു.
കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
ദേശീയ നഗര ഉപജീവന മിഷന്‍ പ്രകാരം സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പിലാക്കുന്നതിന് കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയിലുള്ള കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. അടിസ്ഥാന യോഗ്യത- പ്ലസ് ടൂ (കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം). സാമൂഹ്യ വികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം അധിക യോഗ്യതയായിരിക്കും. എസ്.ജെ.എസ്.ആര്‍.വൈ പദ്ധതിയില്‍ സി.ഇ.ഒ മാരായി പ്രവൃത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണന. പ്രായം 40 കവിയരുത്. മാസ ശമ്പളം 10000 രൂപ. വിലാസം: കുടുബശ്രീ ജില്ലാ മിഷന്‍ ഓഫീസ് പോപ്പുലര്‍ ബില്‍ഡിംഗ് സിവില്‍ സ്റ്റേഷന് എതിര്‍വശം കല്‍പ്പറ്റ നോര്‍ത്ത്, പിന്‍: 673 122. അപേക്ഷകള്‍ ജനുവരി 10 ന് വൈകീട്ട് 5 നുള്ളില്‍ സമര്‍പ്പിക്കം. ഫോണ്‍: 04936 206 589 , 04936 299370.
ലേലം
മീനങ്ങാടി ഗവ: പോളിടെക്‌നിക് കോളേജില്‍ ക്യാമ്പസില്‍ സൂക്ഷിച്ചിരിക്കുന്ന സില്‍വര്‍ ഓക്ക് മരത്തടികള്‍ ജനുവരി 3 ന് തിങ്കളാഴ്ച രാവിലെ 11 ന് ലേലം ചെയ്യുന്നതാണ്. ഫോണ്‍ : 04936 247420
അധ്യാപക ഒഴിവ്
മാനന്തവാടി ഗവ. കോളേജില്‍ 2021-22 അക്കാദമിക് വര്‍ഷത്തില്‍ ഇലക്ട്രോണിക്സ് വിഷയത്തില്‍ അതിഥി അധ്യാപകന്റെ ഒഴിവുണ്ട്. അപേക്ഷകര്‍ യു ജി സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരും ആകണം. താല്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജനുവരി 03 ന് 11 ന് കോളേജ് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍- 9447959305, 9539596905.
വൈദ്യുതി മുടങ്ങും
പനമരം കെ.എസ്.ഇ.ബി പരിധിയിലുള്ള എട്ടുകയം, കൈപ്പാട്ടുകുന്ന്, വിളമ്പുകണ്ടം പ്രദേശങ്ങളില്‍ ഇന്ന് (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.