സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ കിറ്റ് വിതരണം അടുത്ത മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികള്‍ക്കുള്ള കിറ്റ് വിതരണം പുരോഗമിക്കുന്നു. മെയ് മാസത്തിലെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണം വേഗത്തില്‍ നല്‍കും. ക്ഷേമ നിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് 1000 രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ക്ഷേമ നിധി സഹായം ലഭിക്കാത്ത ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഒറ്റ തവണയായി ആയിരം രൂപ നല്‍കും. അംഗന്‍വാടി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാതെ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുടുംബശ്രീ വഴി മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതിയിലൂടെ വായ്പ മുന്‍കൂര്‍ ആയി നല്‍കും. 76 കോടി രൂപ അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.