നടൻ ശബരിനാഥ് അന്തരിച്ചു

0

‘സ്ത്രീപദം,’ ‘സ്വാമി അയ്യപ്പൻ,’ ഏഷ്യാനെറ്റില്‍ ഇപ്പോള്‍ പ്രദര്‍ശനം ആരംഭിച്ച ‘പാടാത്ത പൈങ്കിളി‘ അടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ച നടൻ ശബരിനാഥ് അന്തരിച്ചു. നാല്‍പ്പത്തിമൂന്നു വയസ്സായിരുന്നു.

മരണ കാരണം ഹൃദയാഘാതമാണ്. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ് ശബരിനാഥ്. ശാന്തിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

ശബരിനാഥിന്റെ വിയോഗ വാര്‍ത്തയില്‍ നിരവധി സിനിമാ സീരിയല്‍ താരങ്ങളാണ് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!