ധര്‍ണ്ണ നടത്തി

0

ചേകാടി – പാളക്കൊല്ലി റോഡ് റീ ടാര്‍ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്യത്തില്‍ പുല്‍പ്പള്ളി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. വര്‍ഷങ്ങളായി റോഡ് ഗതാഗതയോഗ്യമല്ലാതായിട്ടും റോഡ് നന്നാക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ഗവണ്‍മെന്റ് ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ ബേബി തയ്യില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.ലിയോ മാത്യു, അധ്യക്ഷനായിരുന്നു.വി.ടി തങ്കച്ചന്‍, അജി കൊളോണിയ, പി വി തോമസ്, ജോസ് പി മണി, ജെയിംസ് തോമസ്, അജി കാത്തിരക്കാട്ട്, ഗാഫൂര്‍ കോട്ടത്തറ്റ രാജേഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!