വീട്ടിലെ ക്വാറന്റീന്‍ നിരീക്ഷിക്കാനും അയല്‍പക്ക സമിതി കോവിഡ് പോസിറ്റീവ് ആയ വ്യക്തിക്ക് വീട്ടില്‍ ക്വാറന്റീനില്‍ കഴിയാനുള്ള സൗകര്യം ഉണ്ടോ എന്നു വിലയിരുത്തുക ഇനി അയല്‍പക്ക സമിതിയായിരിക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. സൗകര്യം ഉണ്ടെങ്കില്‍, വീട്ടിലെ മറ്റ് അംഗങ്ങള്‍ പുറത്തു പോകാതെ വീടിനുള്ളില്‍ ക്വാറന്റീനില്‍ തുടരുന്നുവെന്നും സമിതി ഉറപ്പാക്കണം. തദ്ദേശ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 🛑 സമിതിയുടെ ചുമതലകള്‍ ന്മ വീടുകളില്‍ തന്നെ ചികിത്സിക്കുക. ആവശ്യമെങ്കില്‍ മാത്രം ആശുപത്രിയിലേക്കു മാറ്റുക. ഗുരുതര രോഗങ്ങള്‍ ഉള്ളരാണെങ്കില്‍ ഉടന്‍ കരുതല്‍ വാസകേന്ദ്രത്തിലേക്കോ (ഡിസിസി) പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കോ മാറ്റണം. നിരീക്ഷണത്തിലിരിക്കുമ്പോള്‍ ശ്വാസതടസ്സം, നെഞ്ചുവേദന, ബോധക്ഷയം, തളര്‍ച്ച, രക്തം കലര്‍ന്ന കഫം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം ഏര്‍പ്പെടുത്തണം. ന്മ കുടുംബാംഗം അല്ലാത്ത, രോഗിയുമായി പ്രാഥമിക സമ്പര്‍ക്കം ഉള്ള വ്യക്തികള്‍ ഉണ്ടെങ്കില്‍ കണ്ടെത്തി തദ്ദേശസ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്‌കിന്റെ സഹായത്തോടെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കാം. ലംഘനം കണ്ടെത്തിയാല്‍ പൊലീസ്, സെക്ടര്‍ മജിസ്‌ട്രേട്ട്, വില്ലേജ് ഓഫിസര്‍ എന്നിവരുടെ സഹായത്തോടെ പിഴ ഈടാക്കി റിപ്പോര്‍ട്ട് ചെയ്യണം. ന്മകുടുംബാംഗങ്ങള്‍ മുഴുവന്‍ ക്വാറന്റീനിലായാല്‍ ഭക്ഷണം, മരുന്ന്, അത്യാവശ്യ സാധനങ്ങള്‍ എന്നിവ നല്‍കണം. 🛑 സമിതിയുടെ ഘടന കോവിഡ് വ്യാപനം രൂക്ഷമായ വാര്‍ഡുകളില്‍ 50 വീടുകള്‍ ഉള്‍പ്പെടുന്ന ക്ലസ്റ്ററുകളെയാണു നിരീക്ഷണ സമിതികളാക്കി മാറ്റുക. സന്നദ്ധസേന അംഗങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനമൈത്രി പൊലീസ് എന്നിവയുടെ പ്രതിനിധികള്‍ സമിതിയില്‍ ഉണ്ടാകും. നിലവിലുള്ള വാര്‍ഡ് തല സമിതികളാണ് അയല്‍പക്ക സമിതി രൂപീകരിക്കേണ്ടത്. വാര്‍ഡ് തല സമിതികളുടെ ഉപസമിതികളാകും ഇവ. ഓരോ അയല്‍പക്ക സമിതിയിലും സമ്പര്‍ക്കപട്ടികയിലുള്ളരെ കണ്ടെത്താനും ക്വാറന്റീന്‍ വ്യവസ്ഥ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനും ചുമതലക്കാര്‍ ആരെന്നു നിശ്ചയിക്കണം. 🛑 നിരീക്ഷണം 3 തലത്തില്‍ 3 തലത്തിലുള്ള ദൈനംദിന നിരീക്ഷണ സംവിധാനം പിന്തുടരണം. ക്വാറന്റീന്‍ മാനദണ്ഡപ്രകാരമാണോ വീട്ടില്‍ കഴിയുന്നത് എന്ന് ഉറപ്പാക്കണം, ഫോണ്‍ വഴി എല്ലാ ദിവസവും അന്വേഷിക്കണം, ലക്ഷണമില്ലാത്തവര്‍ക്കും നേരിയ ലക്ഷണമുള്ളവര്‍ക്കും 12 മണിക്കൂര്‍ കൂടുമ്പോള്‍ വരുന്ന മാറ്റം ശ്രദ്ധിക്കണം. ജില്ലാ അധികൃതരുടെ മൊബൈല്‍ ടീമിന്റെ സഹായത്തോടെ വേണം പോസിറ്റീവായവര്‍ ഏതു വിഭാഗത്തിലേതാണ് എന്നു തരംതിരിക്കേണ്ടത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, ഇ സഞ്ജീവനി ടെലിമെഡിസിന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം. വാഹനസൗകര്യം, പള്‍സ് ഓക്‌സിമീറ്റര്‍, ഗ്ലൂക്കോ മീറ്റര്‍, ബ്ലഡ് പ്രഷര്‍ മോണിറ്റര്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം

0

Leave A Reply

Your email address will not be published.

error: Content is protected !!