പൈപ്പ് പൊട്ടി വെള്ളം പാഴാവാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍

0

കല്‍പ്പറ്റ ബൈപ്പാസിനടുത്തുള്ള ഇ സി എച്ച് എസ് ക്ലിനിക്ക് ആശുപത്രിയുടെ സമീപത്ത് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാവാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി.അധികൃതരെ വിവരമറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

കല്‍പ്പറ്റ എസ് കെ എം ജെയില്‍ നിന്നും ബൈപ്പാസിലേക്കുള്ള എളുപ്പവഴി ആണിത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇവിടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്.
കാരാപ്പുഴയില്‍ നിന്നും ഗൂഢലായി കുന്നിലെ കുടിവെള്ള ടാങ്കിലേക്ക് പോകുന്ന റൂട്ട് പൈപ്പാണ് പെട്ടിയിയിട്ടുള്ളത്.പൈപ്പില്‍ നിന്നും വലിയതോതിലാണ് വെള്ളം റോഡിലൂടെ ഒഴുകിപ്പോകുന്നത്. ഇത് വഴിയരികില്‍ വെള്ളക്കെട്ടിനും കാരണമായിട്ടുണ്ട്. നിരവധിതവണ അധികൃതരെ വിവരമറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

പല സ്ഥലങ്ങളിലും കുടിവെള്ളം പോലും കിട്ടാനില്ലാതെ ജലത്തിനായി കിലോമീറ്ററോളം അലയുന്ന ഈ സാഹചര്യത്തിലാണ് ഇത്തരത്തില്‍ അമിതമായി ജലം പാഴായി പോകുന്നതെന്നും, അധികൃതരുടെ ഭാഗത്തുനിന്നും ഉടനടി നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.എന്നാല്‍ ടാങ്കിലേക്കുള്ള പമ്പിങ് നിര്‍ത്താത്തതുകൊണ്ടാണ് പൈപ്പ് നന്നാക്കാന്‍ കഴിയാതെ വന്നതെന്നും, പമ്പിങ് നിര്‍ത്തി കൊണ്ട് ഉടനടി പൈപ്പ് നന്നാക്കി പ്രശ്‌നം പരിഹരിക്കുമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!