പൂതാടി പഞ്ചായത്തിലെ ഏക ഗവ: ആശുപത്രിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായതിന് കാരണം പഞ്ചായത്തിന്റെ അനാസ്ഥയും ഡോക്ട്ടര്‍മാരുടെ കുറവുമാണന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്.ആയിരക്കണക്കിന് രോഗികളാണ് ദിവസവും ആരോഗ്യ കേന്ദ്രത്തില്‍ എത്തി മടങ്ങുന്നത്.സായാഹ്ന ഒ പി നിലച്ചു , കിടത്തി ചികിത്സയും ഇല്ല.പൂതാടി പഞ്ചായത്തിലെ ഈ ആരോഗ്യ കേന്ദ്രം ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്.പൂതാടി പഞ്ചായത്തിലെ ആരോഗ്യ മേഖലക്ക് ആശ്വാസമാവേണ്ട ഗവ: ആശുപത്രിയില്‍ സായാഹ്ന ഒപി ആരംഭിച്ചങ്കിലും ഇത് നിലച്ചിരിക്കുകയാണ് . ആശുപതിയില്‍ കിടത്തി ചികിത്സയും മുടങ്ങി ഉച്ച കഴിഞ്ഞാല്‍ രോഗികള്‍ ബത്തേരിയിലോ , മാനന്തവാടിയിലോ പേവേണ്ട ഗതികേടിലാണ് . പഞ്ചായത്തിന്റെ കെടും കാര്യസ്ഥതയാണ് സായാഹ്ന ഒ പി നിലക്കാന്‍ കാരണമെന്ന്,
നാട്ടുകാര്‍ പറയുന്നു.ആശുപത്രിയുടെ ദുരവസ്ഥ മാറ്റുന്നതിന് , അടിയന്തിര നടപടികള്‍ ബന്ധപെട്ട അധികൃതര്‍ സ്വീകരിക്കണമെന്നും,അല്ലാത്തപക്ഷം പ്രക്ഷോഭവുമായി ഇറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.