എബിസിഡി ക്യാമ്പെയിന് തവിഞ്ഞാലില്‍ തുടക്കം

0

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അവരുടെ ആധികാരിക രേഖകള്‍ തയ്യാറാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പെയിന്
തവിഞ്ഞാല്‍ പഞ്ചായത്തില്‍ തുടക്കമായി. സബ്ബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു.ജില്ലാ ഭരണകൂടത്തിന്റെയും തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിന്റെയും പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെയും ജില്ലാ ഐ.ടി മിഷന്റെയും അക്ഷയ കേന്ദ്രത്തിന്റെയും സഹകരണത്തോടെ തലപ്പുഴ ചുങ്കം പാരിഷ് ഹാളിലാണ് ഇന്നും നാളെയുമായി ക്യാമ്പ് നടക്കുന്നത്.ക്യാമ്പ് നാളെ സമാപിക്കും.പട്ടിക വര്‍ഗ്ഗ വിഭാഗത്തിന്റെ 6 ഇന രേഖകളാണ് ക്യാമ്പില്‍ നിന്നും ലഭ്യമാകുന്നത്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയി അധ്യക്ഷയായിരുന്നു.തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയി അധ്യക്ഷയായിരുന്നു.ക്യാമ്പയിനില്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ആധികാരിക രേഖകളാണ് സേവന കൗണ്ടറുകളിലൂടെ ലഭ്യമാവുക. വിവിധ കാരണങ്ങളാല്‍ രേഖകള്‍ ഇല്ലാത്തവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. രേഖകള്‍ ഉടനടി തെറ്റു തിരുത്തി നല്‍കുന്നതോടൊപ്പം രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ നല്‍കും. രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നടപടികളും ക്യാമ്പയിനിലുണ്ടെന്ന് സബ്ബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി പറഞ്ഞു.ജില്ലാ പ്രൊജക്ട് മാനേജര്‍ ജെറിന്‍ .സി. ബോബന്‍ പദ്ധതി വിശദീകരണം നടത്തി. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ജോയ്‌സി ഷാജു, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ സി. ഇസ്മയില്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!