പയ്യംമ്പള്ളിയില്‍ പെരുമ്പാമ്പിനെ പിടിച്ചു
പയ്യംമ്പള്ളി ചെറൂരില്‍ കഴിഞ്ഞ ദിവസം നാട്ടുക്കാരെ ഭയപ്പാടിലാക്കിയ പെരുമ്പാമ്പിനെ പിടിച്ചു.പ്രദേശത്തെ ക്വാറിയില്‍ പാമ്പിനെ കണ്ടപ്പോള്‍ പ്രദേശവാസികളും വനം വകുപ്പും പാമ്പ് പിടിത്ത വിദഗ്ദന്‍ വരായാല്‍ കാപ്പാട്ടുമല സുജിത്തും പാമ്പിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയുരുന്നില്ല.ഇന്ന് രാവിലെ ഇരുമുളങ്കാട്ടില്‍ അവറാച്ചന്റെ ഭാര്യ അല്‍ഫോണ്‍സ പുല്ല് മുറിക്കാന്‍ പോയപ്പോള്‍ പാമ്പ് കരയില്‍ കിടക്കുന്നത് കാണ്ട് ഉടന്‍ വനം വകുപ്പും സുജിത്തുമെത്തി പാമ്പിനെ പിടിക്കുകയായിരുന്നു.പെരുപാമ്പിന് ഏകദേശം മൂന്നര മീറ്റര്‍ നീളവും ഏതാണ്ട് ഇരുപത് കിലോ തൂക്കവുമുണ്ടെന്നാണ് കണക്കാക്കുന്നത്.
പിടിക്കൂടിയ പാമ്പിനെ വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ഉള്‍വനത്തില്‍ കൊണ്ടുവിട്ടു.