കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ ക്ഷാമം രൂക്ഷം
മാനന്തവാടി ഡിപ്പോയില്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നത് പതിവാകുന്നു.ഡീസലില്ലെന്ന കാരണത്താല്‍ മാനത്തവാടി ഡിപ്പോയിലെ നിരവധി സര്‍വ്വീസുകളാണ് ഇന്ന് വെട്ടിച്ചുരുക്കിയത്.പ്രതിസന്ധിയില്‍ വലഞ്ഞ് യാത്രക്കാരും ജീവനക്കാരും.ഡ്യുട്ടിക്കെത്തിയ ജീവനക്കാരിലധികവും ഡ്യൂട്ടി ചെയ്യാനാകാതെ മടങ്ങി.ഉള്‍നാടന്‍ ഗ്രാമങ്ങളിലടക്കം നിരവധി സര്‍വ്വീസുകളാണ് ഇന്ന് മുടങ്ങിയത്. ഇകഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി ഡീസല്‍ എത്തിയത്.ഇന്ന് ഭൂരിഭാഗം ബസുകളും ഒരുസര്‍വ്വീസ് മാത്രമേ നടത്തിയുളളൂ.
കെ എസ് ആര്‍.ട്ടി സി.ബസുകളെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്ന നിരവധി യാത്രക്കാരാണ് ഇപ്പോള്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. യാത്രക്കാരെ കൂടാതെ ജീവനക്കാരെയും ഇത് പ്രതികൂലമായി ബാധിക്കുയാണ്. ഡ്യൂട്ടിയെടുക്കുന്ന ദിവസത്തെ വേതനം മാത്രം ലഭിക്കുന്ന ഇവര്‍ക്ക് ലഭിക്കാറുള്ള ജീവനക്കാര്‍ക്ക് സ്യൂട്ടിയെടുക്കാന്‍ കഴിയാതെ വരുന്നതിനാല്‍ ഇവരുടെ ജീവിതവും പ്രതിസന്ധിയിലവുകയാണ്. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ ലഭിക്കാത്ത ജീവനക്കാര്‍ക്ക് ലഭിച്ചിട്ടുമില്ല.യാത്രക്കാരെയും ജീവനക്കരെയും ഒരു പോലെ ബുദ്ധിമുട്ടിലാ ക്കുന്ന പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം