ബഫര്‍സോണ്‍ ഉത്തരവ് സമരത്തിന് രൂപം നല്‍കാനൊരുങ്ങി യുവജനകൂട്ടായ്മ

0

 

ബഫര്‍സോണ്‍ വിഷയത്തില്‍ സമരത്തിന് രൂപം നല്‍കാനൊരുങ്ങി യുവജനകൂട്ടായ്മ. പതിനേഴിന് ബത്തേരിയില്‍ നടക്കുന്ന സമരപ്രഖ്യാപനത്തിനും 21ന് എംഎല്‍എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമായിരിക്കും സമര മുറകള്‍ക്ക് രൂപം നല്‍കുക.രാത്രിയാത്ര നിരോധന വിഷയത്തില്‍ സുല്‍ത്താന്‍ബത്തേരിയില്‍ ഐതിഹാസിക സമരത്തിന് ചുക്കാന്‍ പിടിച്ച യുവജന കൂട്ടായ്മ ഫ്രീഡം ടു മൂവ് ബത്തേരി വികസന കൂട്ടായ്മ എന്നിവയിലെ അംഗങ്ങള്‍ യോഗം ചേര്‍ന്നാണ് ഫ്രീഡം റ്റു ലീവ് എന്ന മുദ്രാവാക്യവുമായി ബഫര്‍സോണ്‍ വീഷയത്തില്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കാനൊരുങ്ങുന്നത്.

ബത്തേരിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നൂറോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. പതിനേഴിന് നഗരസഭ തലത്തില്‍ നടക്കുന്ന സമരപ്രഖ്യാപന ബഹുജന കണ്‍വെന്‍ഷനും 21ന് എംഎല്‍എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ടതിനുശേഷമായിരിക്കും ഏതുതരത്തിലുള്ള സമരരീതി വേണമെന്ന് കൂട്ടായ്മ തീരുമാനിക്കുക. യോഗം നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് ഉല്‍ഘാടനം ചെയ്തു. ടി ജി ചെറുതോട്ടില്‍ അധ്യക്ഷനായി. ടോം ജോസ്, സി കെ ഹാരിഫ്, സഫീര്‍ പഴേരി, വിനയകുമാര്‍ അഴിപ്പുറത്ത്, പോള്‍ മാത്യൂസ്, പ്രദീപ് ഉഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!