കല്‍പ്പറ്റ – ബത്തേരി റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് താല്‍ക്കാലികമായി പിന്‍വലിച്ചു.പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇന്നലെ വൈകുന്നേരം എടപെട്ടി റോഡില്‍ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തിലാണ് ജീവനക്കാര്‍ക്ക് മിന്നല്‍ പണിമുടക്ക് നടത്തിയത്. മര്‍ദ്ദനമേറ്റ ജീവനക്കാരന്‍ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കല്‍പ്പറ്റ പോലീസില്‍ ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നം പരിഹരിക്കുന്നത് വരെ പണിമുടക്ക് നടത്താനാണ് ഒരു കൂട്ടം ജീവനക്കാരുടെ തീരുമാനം.