ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചോ? അവസാന തീയതി സെപ്റ്റംബര്‍ 15; അറിയേണ്ടതെല്ലാം

0

 

റേഷന്‍ വിതരണം പൂര്‍ണമായി ബയോമെട്രിക് രീതിയിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായി എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി സെപ്തംബര്‍ 15 നകം ബന്ധിപ്പിക്കേണ്ടതാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

റേഷന്‍ കടകളില്‍ നേരിട്ട് എത്തി ഇ പോസ് മുഖാന്തിരവും ബന്ധപ്പെട്ട താലൂക്ക് സപ്ലെ സിറ്റി റേഷനിംഗ് ഓഫീസുകള്‍ മുഖാന്തിരവും അക്ഷയ സെന്റര്‍ വഴിയും www.civilsupplieskerala.gov.in എന്ന വെബ് സൈറ്റിലൂടെയും ആധാര്‍ ലിങ്ക് ചെയ്യാം. ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ മുഖേന ആധാര്‍ എടുക്കാന്‍ സാധിക്കാത്ത റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് ‘ആധാര്‍ ഒഴിവാക്കല്‍’ നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കണം.

ആധാര്‍ ലിങ്ക് ചെയ്തിട്ടില്ലാത്ത വ്യക്തികളില്‍ പലരും ഒരേ സമയം ഒന്നിലധികം റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ 15 നു ശേഷം ഇത്തരത്തില്‍ ഒരേ സമയം ഒന്നിലധികം റേഷന്‍ കാര്‍ഡുകളില്‍ അംഗങ്ങള്‍ ഉള്‍പ്പെട്ടതായി കണ്ടെത്തുന്ന റേഷന്‍ കാര്‍ഡ് ഉടമകളില്‍ നിന്നും അതുവരെ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ കമ്പോള വില പിഴയായി ഈടാക്കുന്നതടക്കമുളള ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!