പുല്‍പ്പള്ളി പഞ്ചായത്തിലെ പാക്കം,ചേകാടി പ്രദേശങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.തെങ്ങ്, വാഴ, കമുങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്.ഒരാഴ്ച്ചയായി ഈ മേഖലയില്‍ ആനശല്യം രൂക്ഷമായിട്ട്.വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടിയില്ലെന്നാണ് കര്‍ഷകരുടെ പരാതി. പാക്കം കുറുവ വനത്തില്‍ നിന്ന് ഇറങ്ങുന്ന കാട്ടാനകളാണ് കൃഷികള്‍ നശിപ്പിക്കുന്നത്. വനാതിര്‍ത്തിയിലെ ട്രഞ്ച് തകര്‍ന്ന് കിടക്കുന്നതും ഫെന്‍സിംഗ് പലപ്പോഴും പ്രവര്‍ത്തിക്കാതെയിരിക്കുന്നതുമാണ് ആനശല്യം വര്‍ദ്ധിക്കാന്‍ കാരണം. സന്ധ്യമയങ്ങുന്നതോടെ വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടങ്ങള്‍ പതിവ് കാഴ്ച്ചയായി മാറിയിരിക്കുവാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ വേലിയമ്പം ഭൂദാനം, ചെറുവള്ളിപ്രദേശങ്ങളിലും കാട്ടാനകള്‍ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.രൂക്ഷമായ ആനശല്യത്തിന് പരിഹാരം കാണാന്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം