തുടി താളങ്ങളുമായി വാരാമ്പറ്റ ഗവ.ഹൈസ്‌കൂളില്‍ ഗോത്ര കലാമേള

0

അന്യമാകുന്ന ഗോത്ര പാരമ്പര്യവും ആചാരങ്ങളും പുതുതലമുറയെ പരിശീലിപ്പിക്കുകയും, പരിചയപ്പെടുത്തുകയുമെന്ന ലക്ഷ്യത്തോടെ സ്‌കൂളിലെ ഗോത്ര ക്ലബ്ബാണ് വേറിട്ട പരിപാടി അവതരിപ്പിച്ചത്.ഗോത്ര വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളികളും, പ്രതിസന്ധികളും ഒരു കൂട്ടായ്മകുള്ളില്‍ നിന്ന് ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും വാരാമ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ 2016-ല്‍ തുടങ്ങിയ കൂട്ടായ്മയാണ് തുടി ഗോത്ര ക്ലബ്ബ്.ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇന്നലെ തുടി എന്ന പേരില്‍ കലാമേള സംഘടിപ്പിച്ചു.ഗോത്ര വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നാടന്‍ പാട്ടുകളും വിദ്യാര്‍ത്ഥികള്‍ക്ക് ഗോത്ര ആചാരങ്ങളെപ്പറ്റി മനസ്സിലാക്കാന്‍ സാധിച്ചു. പ്രശസ്ത ഗോത്ര കലാകാരന്‍ വിനു അവതരിപ്പിച്ച പാട്ടും പറച്ചിലും എന്ന പരിപാടി വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി.വാരാമ്പറ്റഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഗോത്ര വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളികളുംപ്രതിസന്ധികളും ഒരു കൂട്ടായ്മ കുള്ളില്‍ നിന്ന് ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും വേണ്ടി 2016 മുതല്‍ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയാണ് തുടി ഗോത്ര ക്ലബ്ബ് ഗോത്ര വിഭാഗം വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിന്നും ,ഗോത്ര സൗഹൃദ വിദ്യാലയ അന്തരീക്ഷം രൂപപ്പെടുത്തുവാനും ഇതിലൂടെ സാധിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് പി എ അസീസ് അധ്യക്ഷനായിരുന്നു.സ്‌കൂള്‍ പ്രധാന അധ്യാപകന്‍ അബ്ദുല്‍ ഖാദര്‍, റഷീദ് ഈന്തന്‍, വി ടി സുലൈമാന്‍, സാജിറ ബീഗം തുടങ്ങിയവര്‍ സംസാരിച്ചു. രക്ഷിതാക്കള്‍ അടക്കം നിരവധി ആളുകളാണ് പരിപാടികള്‍ കാണാന്‍ എത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!