മന്നംചിറ റോഡിന്റെ കോണ്‍ക്രീറ്റ് പണി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ശക്തം
വെള്ളമുണ്ട പഴയങ്ങാടി നിവാസികള്‍ക്ക് വെള്ളമുണ്ട ടൗണില്‍ എത്താനും തേറ്റമല റോഡിലേക്കെത്താനുമുള്ള എളുപ്പമാര്‍ഗമാണ് മന്നംചിറ റോഡ്. പ്രശസ്ത പഴയങ്ങാടി മഖാമിലേക്കും എളുപ്പവഴിയാണിത്. റോഡിന്റെ 90% വും കോണ്‍ഗ്രീറ്റ് ചെയ്തെങ്കിലും ബാക്കി 40 മീറ്ററോളം ഇനിയും പണിപൂര്‍ത്തിയായിട്ടില്ല. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ കാലതാമസം നേരിട്ടെന്നാണ് അധികൃതര്‍ പറയുന്നത്. കനത്ത മഴ ഒഴിഞ്ഞുനില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രീറ്റ് പണി ഉടന്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.