സംസ്ഥാനത്ത് കത്തിക്കയറി പച്ചക്കറി വില

0

സംസ്ഥാാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കിലോയ്ക്ക് 30 മുതല്‍ 40 രൂപ വരെയുണ്ടായിരുന്ന പല പച്ചക്കറികള്‍ക്കും മൊത്തവില 60 മുതല്‍ 80 രൂപ വരെയായി. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് പച്ചക്കറിയ്ക്ക് വിലകയറിയത്.

കഴിഞ്ഞ മാസങ്ങളില്‍ തക്കാളി നല്ല രീതിയില്‍ വിളവെടുത്തപ്പോള്‍ ആവശ്യത്തിന് വാങ്ങാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വില കൂടിയിരിക്കുന്നത് തക്കാളിക്ക് തന്നെയാണ്.ചില്ലറ വിപണിയില്‍ പലയിടത്തും തക്കാളിയുടെ വില 120 രൂപയാണ്.

കനത്ത മഴയെത്തുടര്‍ന്ന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. അടിക്കടിയുണ്ടാകുന്ന ന്യൂനമര്‍ദം കാരണം മഴ പതിവായതോടെ കേരളത്തിലേയും ഉല്‍പാദനം കുറഞ്ഞിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!