50 ഗ്രാം എം ഡി എം എ യുമായി യുവാവിനെ എക്‌സൈസ് പിടികൂടി

0

മാരക മയക്ക്മരുന്നായ എം ഡി എം എ യുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തൊടുപുഴ സ്വദേശി മുഹമ്മദ് യാസീന്‍ ( 25 ) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 50 ഗ്രാം എം ഡി എം എ കണ്ടെടുത്തു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ദാഗമായി സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ വി ആര്‍ ജനാര്‍ദ്ധനന്റെ നേതൃത്വത്തില്‍ പൊന്‍കുഴി ഭാഗത്ത് വച്ച് നടത്തിയ വാഹന പരിശോധനയിലാണ് മുഹമ്മദ് യാസീന്‍ പിടിയിലായത് . ബംഗളൂരു – കോഴിക്കോട് സ്വിഫ്റ്റ് ബസില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എം രാജേഷ്, വി എ ഉമ്മര്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം ഡി വിഷ്ണു, ഇ ബി ശിവന്‍, എക്‌സൈസ് ഡ്രൈവര്‍ എന്‍ എം അന്‍വര്‍ സാദത്ത് എന്നിവരുമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!