മേലെ അരിവയല്‍ കാപ്പി മില്ലിലെ തൊഴിലാളികളായ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തില്‍ ഇരുളം മൂടക്കൊല്ലി റെജിക്ക് തലയ്ക്ക് വെട്ടേറ്റു.റെജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ റെജിയുടെ സുഹൃത്ത് കണ്ണൂര്‍ സ്വദേശി രാജേഷിനെ മീനങ്ങാടി സബ്ബ് ഇന്‍സ്‌പെക്ടര്‍ രാംകുമാര്‍ സി യുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം 4 മണിയോടെയാണ് റെജിയുടെ റൂമില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്.കണ്ണൂര്‍ സ്വദേശിയായ രാജേഷ് 30 വര്‍ഷമായി പ്രദേശത്ത് വാടകക്ക് ഒറ്റക്ക് താമസിച്ച് വരികയാണ്.പരിക്കേറ്റ റെജിയും സമീപത്ത് തന്നെയാണ് വാടകക്ക് താമസിക്കുന്നത്..കഴിഞ്ഞ ദിവസം 4 മണിയോടെയാണ് റെജിയുടെ റൂമില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്.കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Sign in
Sign in
Recover your password.
A password will be e-mailed to you.