ബൈക്ക് അപകടത്തില്‍ യാത്രക്കാരന്‍ മരണപ്പെട്ടു
വാളാട് വട്ടക്കത്തില്‍ മാത്യു എന്ന കുഞ്ഞേട്ടനാണ് രാവിലെ ജോലിക്ക് പോകുന്നതിനിടെ സ്‌കൂട്ടര്‍ അപകടത്തില്‍ മരണമടഞ്ഞത്. 74 വയസ്സായിരുന്നു. റോഡ് നിര്‍മ്മാണത്തിനായി കലുങ്ക് പണിയുന്നിടത്ത് താല്‍ക്കാലിക നടപ്പാലത്തിന് താഴെയാണ് സ്‌കൂട്ടറും മാത്യുവിനെയും കണ്ടത്. ജോലിക്കായി എത്തിയവരും നാട്ടുകാരും ചേര്‍ന്ന് മാത്യുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. കലുങ്കിന് താഴെ കല്ലില്‍ തലയിടിച്ച് തലയ്ക്ക് മുറിവേറ്റിരുന്നു.