ചീരാലില്‍ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ മഹാശോഭായാത്ര സംഘടിപ്പിച്ചു
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ചീരാലില്‍ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ മഹാശോഭായാത്ര സംഘടിപ്പിച്ചു. താഴത്തൂര്‍, കൊഴുവണ, വെണ്ടോല്‍, ഈസ്റ്റ് ചീരാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെത്തിയ ശോഭായാത്രകള്‍ ചീരാലില്‍ സംഗമിച്ചു.തുടര്‍ന്ന് വെണ്ടോല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു.
ശ്രീകൃഷ്ണ ജയന്തിയില്‍ വര്‍ണ്ണ ശബളമായ ശോഭായാത്ര സംഘടിപ്പിച്ച് ആനേരി ക്ഷേത്രം ഭാരവാഹികള്‍
വാദ്യ മേള ഘോഷ നൃത്തനൃത്ത്യങ്ങളുടെ അകമ്പടിയോടെ ആനേരി ക്ഷേത്ര പരിസരത്തുന്നിന്ന് ആരംഭിച്ച ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര കബളക്കാട് ടൗണ്‍ ചുറ്റ ിബസ്്സ്റ്റാന്റ് പരസരം പ്രദിക്ഷിണം വച്ച് ആനേരി ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു.ശോഭായാത്രയില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ അണിനിരന്നു.ക്ഷേത്രത്തില്‍ അന്നദാനവും പ്രഭാഷണവും നടന്നു.
കല്‍പ്പറ്റ ശ്രീ അയ്യപ്പ മഹാക്ഷേത്രത്തില്‍ ശോഭായാത്ര നടത്തി
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കല്‍പ്പറ്റ ശ്രീ അയ്യപ്പ മഹാക്ഷേത്രത്തില്‍ മേല്‍ശാന്തി ഗോപാലകൃഷ്ണ ഭട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശേഷ പൂജകളും പ്രാര്‍ത്ഥനാ ചടങ്ങുകളും നടത്തി. ആഞ്ജനേയ സേവാ സമിതിയുടെ നേതൃത്വത്തില്‍ സമൂഹാരാധനയും ഉണ്ടായിരുന്നു. ബാലഗോകുലം കല്‍പ്പറ്റയില്‍ നടത്തിയ ശോഭായാത്ര സമാപനത്തില്‍ സുരേഷ് സ്വാമി,മുകുന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ പായസ വിതരണവും നടത്തി.
തലപ്പുഴയില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്ര നടത്തി
തലപ്പുഴയെ കൃഷ്ണമയമാക്കി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്ര നടത്തി. ഇടിക്കര ശ്രീരാമ ബാലഗോകുലത്തിന്റെ നേതൃത്വത്തിലായിരുന്നു ശോഭായാത്ര നടന്നത്. ഇടിക്കര, ചിറക്കര, ഗോദാവരി,തിണ്ടുമ്മല്‍, അമ്പല കൊല്ലി എന്നിവിടങ്ങളില്‍ നിന്നും ചെറു ശോഭായാത്രകള്‍ തലപ്പുഴ കമ്പിപാലത്തെത്തി മഹാശോഭായാത്രയായി തലപ്പുഴ നഗരം ചുറ്റി തവിഞ്ഞാല്‍ 44-ാം മൈല്‍ വള്ളിയൂര്‍ ശ്രീ ഭഗവതി ക്ഷേത്രപരിസരത്ത് സമാപിച്ചു. തുടര്‍ന്ന് ഉറിയടിയും നടന്നു.അന്നദാനവും ഉണ്ടായിരുന്നു.ഇ. മാധവന്‍, കെ.ചന്ദ്രന്‍, ഉമേഷ് ബാബു, ഗിരീഷ് കട്ടകളം,രാജന്‍, കണ്ടത്തില്‍ ലീലാ മാധവന്‍ തുടങ്ങിയവര്‍ ശോഭായാത്രയ്ക്ക് നേതൃത്വം നല്‍കി.
വള്ളിയൂര്‍ക്കാവ് വിവേകാനന്ദ ബാലഗോകുലത്തിന്റ് നേതൃത്വത്തില്‍ ശോഭ യാത്രയും അന്നദാനവും സംഘടിപ്പിച്ചു
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വള്ളിയൂര്‍ക്കാവ് വിവേകാനന്ദ ബാലഗോകുലത്തിന്റ് നേതൃത്വത്തില്‍ അന്നപൂര്‍ണ്ണശ്വേരി ഹാളില്‍ അന്നദാനവും, മാനന്തവാടി നഗരത്തിലേക്ക് ശോഭ യാത്രയും സംഘടിപ്പിച്ചു നൂറു കണക്കിന് ആളുകള്‍ അന്നദാനത്തില്‍ സംബന്ധിച്ചു.കെ സി വിനോദ് കുമാര്‍, രജീഷ്, സുനി, മധുസൂധനന്‍, എന്‍ സി പ്രശാന്ത്, ഷൈനി എന്നിവര്‍ നേതൃത്വം നല്‍കി.