സ്വാതന്ത്ര്യ സമരത്തില്‍ ജില്ലയ്ക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍

0

രാജ്യം വികസനത്തിന്റെ പാതയിലാണ്. കര്‍ഷക ജനതയാണ് കാര്‍ഷിക മേഖലയിലെ വളര്‍ച്ചയും,ഉല്പാദനവളര്‍ച്ചയും ആണ് രാജ്യത്തിന്റെ സമ്പദ്ഘടന സമ്പുഷ്ടമാക്കാന്‍ സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഘടന വാദത്തെയും വര്‍ഗീയതയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന ചിത്രശക്തികളെ ഐക്യത്തോടെയും ആര്‍ജ്ജവത്തോടെയും ചെറുത്തു തോല്‍പ്പിക്കാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങളും ഗ്രീന്‍ പ്രോട്ടോക്കോളും പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ നടത്തിയത്. പോലീസ്, ഫോറസ്റ്റ്, എക്‌സൈസ്, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട്, ഗൈഡ്, റെഡ് ക്രോസ്, ഉള്‍പ്പെടെ 24 പ്ലാറ്റൂണുകള്‍ സ്വതന്ത്ര്യദിന പരേഡില്‍ അണിനിരന്നു. സാംസ്‌ക്കാരിക പരിപാടികളും അവതരിപ്പിച്ചു. ജില്ലാ കളക്ടര്‍ എ ഗീത, ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ്, അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!