അമിതമായ വൈദ്യുത പ്രവാഹം ടിവിയും മറ്റ് വൈദ്യുത ഉപകരണങ്ങളും നശിച്ചു
അമിതമായ വൈദ്യുത പ്രവാഹംമൂലം ടിവിയും മറ്റ് വൈദ്യുത ഉപകരണങ്ങളും നശിച്ചു. ചെന്നലോട് ശാന്തി നഗര്‍ നിവാസികളുടെ വൈദ്യുത ഉപകരണങ്ങളാണ് നശിച്ചത്.കഴിഞ്ഞ ദിവസം രാത്രി 9 മണിയ്ക്കാണ് പെട്ടന്ന് വൈദ്യുത പ്രവാഹം കൂടിയത്.പ്രദേശത്തെ 6 ഓളം വീടുകളിലെ ടിവിയും, മറ്റ് പല വീടുകളിലെ സെറ്റോഫ് ബോക്‌സ്,ചാര്‍ജര്‍, ബള്‍ബ്, കറന്റ് അടുപ്പ്, മോട്ടോര്‍, ഫാന്‍ എന്നിവയും നശിച്ചു.പെട്ടെന്ന് സംഭവിച്ചതിനാല്‍ സുരക്ഷാ മുന്‍കരുതല്‍ എടുക്കാനുള്ള സമയം പോലും കിട്ടിയിരുന്നില്ല. ഉപകരണങ്ങള്‍ പോയെങ്കിലും ആര്‍ക്കും അപകടങ്ങളൊന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് പ്രദേശവാസികള്‍.
വിഷ്ണു ചീരക്കുന്നത്, രാജന്‍ പാറകുടിയില്‍, ജയന്‍, റീന എന്നിവരുടെ വീടുകളിലെ വൈദ്യുത ഉപകരണങ്ങളാണ് നശിച്ചത്. ചില വീടുകളിലെ 6 ഓളം ബള്‍ബുകളും നശിച്ചതായി നാട്ടുകാര്‍ പറയുന്നു. പിറ്റേന്ന് രാവിലെ മുതല്‍ സാധാരണ ഗതിയില്‍ കറന്റ് വന്നതിനാലും ആരും പരാതി പെടാതിരുന്നതിനാലും കെ എസ് ഇ ബിയില്‍ നിന്ന് അന്യോഷണങ്ങളൊന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.