മോട്ടോര്‍ തകരാറിലായാല്‍ കല്ലേരികുന്ന് കോളനിയില്‍ കുടിവെള്ളമില്ല
മൊതക്കര കല്ലേരികുന്ന് കോളനികാര്‍ക്ക് പമ്പ് ഹൗസിലെ മോട്ടോര്‍ തകരാറിലായാല്‍ കുടിവെള്ളത്തിന് കഷ്ടകാലം.മോട്ടോര്‍ തകരാറായതിനെ തുടര്‍ന്ന് കുറേ ദിവസങ്ങളായി കുട്ടികള്‍ അടക്കമുള്ളവര്‍ കോളനിയിലേക്ക് വെള്ളം എത്തിക്കുന്നത് കുത്തനെയുള്ള കയറ്റത്തിലൂടെ തലച്ചുമടായി വെള്ളം ചുമന്ന്.ഇപ്പോള്‍ മോട്ടോര്‍ തകാരാറിലായിട്ട് 10 ദിവസത്തോളമായെന്ന് കോളനിക്കാര്‍.തകരാറിലാമോട്ടോര്‍ എത്രയും വേഗം നന്നാക്കിണമെന്നാണ് കോളനിക്കാരുടെ ആവശ്യം.മുന്‍പ് പലതവണ മോട്ടോര്‍ താരാറിലായ സമയങ്ങളില്‍ എല്ലാം. ദിവസങ്ങളും മാസങ്ങളും എടുത്താണ് കുടിവെള്ളം പുനസ്ഥാപിച്ചത്.ഇത്തരം കുടിവെള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ മാത്രമേ. ത്രിതല പഞ്ചായത്തുകള്‍ അടക്കം. സംവിധാനങ്ങള്‍ക്ക്. കഴിയുകയുള്ളൂ എന്നുംറിപ്പയറിങ് തുക ഗുണഭോക്താക്കള്‍ കണ്ടെത്തി അറ്റകുറ്റപ്പണികള്‍ നടത്തുകയാണ് വേണ്ടത് എന്നുമാണ് അധികൃതര്‍ പറയുന്നത്.