മീനങ്ങാടിയില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന തുടരുന്നു. റെസ്റ്റോറന്റില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു.പരാതിയെ തുടര്‍ന്ന് മീനങ്ങാടി കൃഷ്ണഗിരിയിലുള്ള ഫുഡ് ബേ റെസ്റ്റോറന്റില്‍ മീനങ്ങാടി ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. ഹെല്‍ത്ത് കാര്‍ഡില്ലാതെ ജോലി ചെയ്ത ജീവനക്കാരെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും നോട്ടീസ് നല്‍കി കോട്പ പ്രകാരം 1000 രൂപ സ്ഥാപനത്തില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീത പറഞ്ഞു.