‘ജനങ്ങള്‍ കാഴ്ച്ചക്കാരല്ല കാവല്‍ക്കാരാണ്’; ഫലകം സ്ഥാപിച്ചു

0

സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ജനങ്ങള്‍ ‘കാഴ്ച്ചക്കാരല്ല കാവല്‍ക്കരാണ്’ റോഡുകളുടെ പരിപാലന കാലാവധി പദ്ധതി ഫലകം സ്ഥാപിക്കല്‍ മാനന്തവാടി മണ്ഡലത്തിലും നിലവില്‍ വന്നു. നിയോജക മണ്ഡലം ഉദ്ഘാടനം മാനന്തവാടിയില്‍ ഒ.ആര്‍.കേളു എം.എല്‍.എ നിര്‍വ്വഹിച്ചു.

കരാര്‍ കാലാവധിയും പരിപാലന കാലാവധി കരാറുകാരന്റെ പേര് വിളികേണ്ട നമ്പര്‍ എന്നിവയടങ്ങിയ ഫലകമാണ് റോഡിന്റെ തുടക്കത്തിലും അവസാനിക്കുന്ന സ്ഥലത്തും സ്ഥാപിക്കുക. പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഫലകത്തില്‍ എഴുതിയ തീയ്യതി വരെ അറ്റകുറ്റപണികള്‍ കരാരുകാരന്‍ നിര്‍വ്വഹികേണ്ടതാണ്.

മാനന്തവാടി ബസ്സ് സ്റ്റാന്റ് പരിസരത്ത് സ്ഥാപിച്ച ആറാം മൈല്‍ – കമ്മന – കരിന്തിരിക്കടവ് റോഡിന്റെ ഫലകമാണ് ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ സി.കെ. രക്‌നവല്ലി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.വി.എസ് മൂസ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിബു കൃഷ്ണ രാജ്, സി.ബി.നളിന്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!