പ്ലസ് വണ്‍ പരീക്ഷ  ഇന്ന് തുടങ്ങും 

0

സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഇന്നു മുതല്‍ ആരംഭിക്കും.4,24,696 പേര്‍ പരീക്ഷയ്ക്കു റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരീക്ഷ എഴുതുന്നവരില്‍ 2,11,904 പേര്‍ പെണ്‍കുട്ടികളും 2,12,792 പേര്‍ ആണ്‍കുട്ടികളുമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത്. കുറവ് ഇടുക്കിയിലും.ഇന്ന് സോഷ്യോളജി, ആന്ത്രോപോളജി, ഇലക്ട്രോണിക് സിസ്റ്റം, ഫിലോസഫി, കമ്പ്യുട്ടര്‍ സയന്‍സ് എന്നീ പരീക്ഷകള്‍ നടക്കും. ഈ മാസം 30ന് പരീക്ഷ അവസാനിക്കും. കഴിഞ്ഞ അധ്യയന വര്‍ഷം നടത്തേണ്ട പരീക്ഷ കൊവിഡ് കാരണം പാഠഭാഗങ്ങള്‍ തീരാതെ വന്നതോടെയാണ് നീണ്ടു പോയത്.

രാവിലെ 9.45 മുതലാണ് പരീക്ഷ. ഇതില്‍ 15 മിനിറ്റ് സമാശ്വാസ സമയം (കൂള്‍ ഓഫ് ടൈം) ആണ്.

Leave A Reply

Your email address will not be published.

error: Content is protected !!