തിയേറ്ററുകള്‍ തുറക്കില്ല : കേരള ഫിലിം ചേംബര്‍

0

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കില്ലെന്ന് കേരള ഫിലിം ചേംബര്‍. വിനോദ നികുതി ഒഴിവാക്കണമെന്നും ജിഎസ്ടി ഇളവ് അനുവദിക്കണമെന്നുമുള്ള ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യ ത്തിലാണ് നടപടി.ഈ ആവശ്യം ഉന്നയിച്ച് പല തവണ സര്‍ക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ല.

 

ഒക്ടോബര്‍ 15 മുതല്‍ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന കേന്ദ്ര അനുമതിയെ തുടര്‍ന്നാണ് ഫിലിം ചേംബറിന്റെ പ്രതികരണം.

പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. ഈ സാഹചര്യത്തി ലാണ് തിയേറ്ററുകള്‍ തുറക്കേണ്ട എന്ന തീരുമാന ത്തില്‍ എത്തിയത്. മറ്റ് സിനിമ സംഘടന കളുടെ പിന്തുണ തേടുമെന്നും കേരള ഫിലിം ചേംബര്‍ അധികൃതര്‍ അറിയിച്ചു.വിനോദ നികുതി ഒഴിവാക്കണമെന്ന് നേരത്തെ പ്രൊ ഡ്യൂസെഴ്സ് അസോസിയേഷനും ആവശ്യ പ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!