പൂട്ടിടാന്‍ പൊലീസ്; 72 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്യും

0

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളെ പൂട്ടാന്‍ കേരള പൊലീസ്. അംഗീകൃതമല്ലാത്ത 72 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്യാന്‍ പൊലീസ് നടപടി ആരംഭിച്ചു. പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. ഇതിനോടകം നിരവധി ആളുകളാണ് ലോണ്‍ ആപ്പ് തട്ടിപ്പിന് ഇരയായത്.വായ്പാ ആപ്പ് തട്ടിപ്പുകള്‍ അറിയിക്കാന്‍ കഴിഞ്ഞ ദിവസം 94 97 98 09 00 എന്ന നമ്പര്‍ പൊലീസ് നല്‍കിയിരുന്നു.

ഇതുവഴി മുന്നൂറോളം പേര്‍ പരാതി അറിയിച്ചു. ഇതില്‍ അഞ്ചു സംഭവങ്ങള്‍ തുടര്‍നടപടിക്കായി കൈമാറി. മറ്റുള്ള പ്രതികരണങ്ങള്‍ പരിശോധിച്ചുവരികയാണ്.24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് പുതിയ സംവിധാനം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി പരാതി നല്‍കാം. നേരിട്ടുവിളിച്ച് സംസാരിക്കാനാകില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പൊലീസ് തിരിച്ചുവിളിച്ച് വിവരങ്ങള്‍ ശേഖരിക്കും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനം കേന്ദ്രീകരിച്ചാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുക. സാമ്പത്തികകുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൈബര്‍ പോലീസിന്റെ ഹെല്‍പ് ലൈന്‍ ആയ 1930ലും ഏതു സമയവും വിളിച്ച് പരാതി നല്‍കാവുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!