നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞ് ഡ്രൈവര്‍ക്ക് നിസാര പരിക്ക്

0

പച്ചിലക്കാട് കൂടോത്തുമ്മലില്‍ ടയര്‍ പൊട്ടി പിക്കപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവര്‍ പഴയങ്ങാടി സ്വദേശി അദുല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.പഴയങ്ങാടിയില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പ്ലൈവുഡുമായി വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം തല കീഴെ മറിയുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!