കേന്ദ്ര സർക്കാർ സഹകരണ മേഖലയുടെ അന്തകനായി: ടി. സിദ്ധിഖ് എം. എൽ.എ

0

റിസര്‍വ് ബാങ്കിനെയും ഇന്‍കംടാക്‌സ് വകുപ്പിനെയും ദുരുപയോഗം ചെയ്ത് കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ കേരളത്തിലെ സഹകരണ മേഖലയെ നശിപ്പിക്കുകയാണെന്നും, സഹകരണ ഭേദഗതി നിയമം നടപ്പാക്കുകകൂടി ചെയ്തതോടെ കേന്ദ്ര സര്‍ക്കാര്‍ സഹകരണമേഖലയുടെ അന്തകനായി മാറിയെന്നും കെ. പി. സി. സി വൈസ് പ്രസി. അഡ്വ:ടി. സിദ്ധിഖ് എം. എല്‍.എ. പറഞ്ഞു. എന്നാല്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ സംരക്ഷകരായി പ്രവര്‍ത്തിക്കേണ്ട സംസ്ഥാന ഇടതുപക്ഷ സര്‍ക്കാരാകട്ടെ, കള്ളന് കഞ്ഞിവെക്കുന്ന പണിയാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാനതല നേതൃത്വ പരിശീലന ക്യാമ്പ്, സഹകരണ മേഖലയിലെ പഞ്ചനക്ഷത്ര സംരംഭമായ സുൽത്താൻ ബത്തേരിയിലെ സപ്ത റിസോർട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. സി. ഇ. എഫ്. സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു അധ്യക്ഷത വഹിച്ചു.ഡി. സി. സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ,കെ. സി. ഇ. എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി, കെ. പി. സി. സി. ജനറൽ സെക്രട്ടറിമാരായ കെ. കെ. അബ്രഹാം,അഡ്വ:പി. എം. നിയാസ്, ഡി. സി. സി. ജനറൽ സെക്രട്ടറി ഡി. പി. രാജശേഖരൻ, ഉമ്മർ കുണ്ടാട്ടിൽ, അഡ്വ:സതീശ് പൂതിക്കാട്, പി. കെ. വിനയകുമാർ,ടി. സി. ലൂക്കോസ്, ഇ. ഡി. സാബു, സാബു പി. വാഴയിൽ, എം. രാജു.സി.ശ്രീകല
എൻ. ഡി. ഷിജു,കെ. സുനിൽ,ജിൽസൺ മാത്യു എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു പതാക ഉയർത്തി. പ്രൊഫഷണൽ എക്സല്ലൻസ് എന്ന വിഷയത്തിൽ ജെ. സി. ഐ. ഇന്റർനാഷണൽ ട്രെയിനർ അഡ്വ. ദിനേശ്. എ.ക്ലാസ്സ്‌ നയിച്ചു. ക്യാമ്പിന് സംസ്ഥാന ഭാരവാഹികളായ ടി. വി. ഉണ്ണികൃഷ്ണൻ, സി. വി. അജയൻ,സി. കെ.മുഹമ്മദ്‌ മുസ്തഫ,എൻ. സുഭാഷ്കുമാർ, ഷാജി. പി. മാത്യു, എം. ആർ. സാബുരാജൻ, ബി.ആർ. അനിൽകുമാർ എന്നിവർ നേതൃത്വo നൽകി. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!