കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി; റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി

0

കെഎസ് ആര്‍ ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജു. ഹൈക്കോടതി ഉത്തരവില്‍ സ്വീകരിക്കേണ്ട നടപടികളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ് ആര്‍ ടി സി എം ഡിക്ക് നിര്‍ദേശം നല്‍കി. യൂണിയനുകളുടെ അസൗകര്യത്തെ തുടര്‍ന്ന് മന്ത്രിതല ചര്‍ച്ച തിങ്കളാഴ്ചത്തേക്ക് മാറ്റി.മെയ് മാസത്തിലെ ശമ്പള വിതരണം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. ഡ്രൈവര്‍. കണ്ടക്ടര്‍. മെക്കാനിക്ക് തത്സ്തികയ്ക്ക് പുറമേയുള്ളവര്‍ക്ക് മെയ് മാസത്തിലെ ശമ്പളം ഇതേവരെ നല്‍കിയിട്ടില്ല. മെയ് മാസത്തിലെ ശന്പള വിതരണം പൂര്‍ത്തിയാക്കാന്‍ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്‌മെന്റ് നിലപാട്.കെ എസ് ആര്‍ ടി സിയില്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് സി ഐ ടി യുവിന്റെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശമ്പളം കൃത്യമായി കിട്ടാത്ത പക്ഷം കടുത്ത സമരം വേണ്ടി വരുമെന്നാണ് സി ഐ ടി യു നിലപാട്. സ്ഥിരമായി ശന്പളം കൊടുക്കുന്ന തരത്തില്‍ വ്യവസ്ഥയുണ്ടാകണമെന്നാണ് ആവശ്യം. ഇതില്‍ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നാണ് സി ഐ ടി യു വ്യക്താക്കിയത്. അങ്ങനെ വന്നാല്‍ സര്‍വീസുകളെ ഇത് സാരമായി ബാധിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!