മീനങ്ങാടി അപ്പാടില്‍ അജ്ഞാത വാഹനമിടിച്ച് യുവാവിന് ഗുരുത പരിക്ക്. പരിക്കേറ്റ് റോഡരികില്‍ കിടന്ന യുവാവിനെ അതുവഴി വന്ന പൊലിസുകാരാണ് കാണുന്നത്.തുടര്‍ന്ന് ആമ്പുലന്‍സില്‍ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിക്കപ്പ് വാഹനം ഇടിച്ചാണ് അപകടമെന്നാണ് ലഭ്യമായ സൂചന. വാഹനം നിര്‍ത്താതെ പോയി. പൂതാടി മണവക്കാട്ടില്‍ അഖില്‍ ലാല്‍ ആണ് അപകടത്തില്‍ പെട്ടതെന്നാണ് ലഭ്യമായ വിവരം.