അതിര്‍ത്തി മേഖലകളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത

0

ജില്ലയില്‍ റെഡ് അലേര്‍ട്ട്. ഇന്നും നാളെയും മറ്റന്നാളും അതിതീവ്രമഴ മുന്നറിയിപ്പ്. മേപ്പാടി മൂപ്പൈനാട് അതിര്‍ത്തി മേഖലകളില്‍ മിന്നല്‍ പ്രളയത്തിനു സാധ്യത. മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം. പൊതുജനങ്ങള്‍ക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ്. ക്വാറികള്‍ക്കും മണ്ണെടുപ്പിനും വിലക്ക്. പേര്യ ചുരത്തില്‍ സെമിനാരി കവലയ്ക്കടുത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.ജില്ലയില്‍ ഇതുവരെ മൂന്ന് ക്യാമ്പുകളാണ് ആരംഭിച്ചത് ഇവിടങ്ങളില്‍ ഒന്‍പത് കുടുംബങ്ങളിലായി മുപ്പത്തി എട്ട് പേര്‍ കഴിഞ്ഞു വരുന്നു. പേര്യ ചുരത്തില്‍ മണ്ണിടിഞ്ഞ് ഇന്നലെ രാത്രി മുതല്‍ ഗതാഗത തടസം നേരിടുകയാണ്. പേര്യ ചുരത്തില്‍ മണ്ണിടിഞ്ഞ് ഇന്നലെ രാത്രി മുതല്‍ ഗതാഗത തടസം നേരിടുകയാണ്. ഇതു വഴി ഗതാഗതം പൂര്‍ണ്ണമായും നിലച്ചതിനാല്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാല്‍ ചുരം വഴിയാണ് കടത്തിവിടുന്നത്. മഴ കനക്കുകയാണെങ്കില്‍ മറ്റ് ജില്ലകളിലേത് പോലെ വയനാടും തിരാ ദുരിതത്തിലേക്കായിരിക്കും കൂപ്പുകുത്തുക.

 

Leave A Reply

Your email address will not be published.

error: Content is protected !!